ബിഹാറില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 9 പേര്‍ മരിച്ചു


ബിഹാറില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 9 പേര്‍ മരിച്ചു. ബിഹാറിലെ കൈമുര്‍ ജില്ലയിലെ ദേവ്കാളി ഗ്രാമത്തില്‍ ആണ് സംഭവം.ട്രക്കും ജീപ്പും മോട്ടോര്‍ സൈക്കിളും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.


എട്ടുപേരുമായി പോയ ജീപ്പ് മോട്ടോര്‍ സൈക്കിളില്‍ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട് എതിര്‍ദിശയില്‍ വന്ന ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ബൈക്ക് യാത്രികന്‍ സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു. ട്രക്ക് ഡൈവര്‍ ഒളിവിലാണ്.




Sharing is Caring