ഉദ്ദംപൂര്‍: ശൗച്യാലയങ്ങള്‍ കുറവായതിനാല്‍ തുറന്ന സ്ഥലത്ത് പോകേണ്ട അവസ്ഥയാണ് കശ്മീരിലെ ഉദ്ദംപൂര്‍ ജില്ലയിലെ ബദാലി ഗ്രാമത്തിലുള്ളവര്‍ നേരിടുന്നത്. ഇതിന്റെ പരിഹാരം കാണ്ടുകൊണ് രാജ്യത്തിന് തന്നെ മാതൃകയായിരിക്കുകയാണ് 87കാരിയായ രാഖി.വീടിനോട് ചേര്‍ന്ന് സ്വന്തമായി ശൗചാലയം നിര്‍മ്മിച്ചുകൊണ്ടാണ് ഇത്തരത്തില്‍ അഭിമാനമായിരിക്കുന്നത്. ഒരാളുടെയും സഹായമില്ലാതെ ഒറ്റയ്ക്കാണ് രാഖി ശൗചാലയം നിര്‍മ്മിക്കുന്നത് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി ജില്ലാ ഭരണകൂടം ഗ്രാമത്തില്‍ വിവിധ ബോധവല്‍ക്കരണ ക്യാമ്പ്യുകള്‍ സംഘടിപ്പിച്ചിരുന്നു. പൊതുസ്ഥലങ്ങളിലെ മല,മൂത്ര വിസര്‍ജ്ജനത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ചും ക്ലാസുകള്‍ സംഘടിപ്പിച്ചിരുന്നു. ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് രാഖി സ്വന്തം വീടിനോട് ചേര്‍ന്ന് ശൗചാലയം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്.

തൊഴിലാളികള്‍ക്ക് പണം നല്കുവാനില്ലാത്തതിനാല് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അടക്കം ഈ 87 കാരി മറ്റൊരാളെ കൂടെക്കൂട്ടിയില്ല. മകനാണ് നിര്‍മ്മാണത്തിന് ആവശ്യമായ മണ്ണ് എടുത്ത് നല്‍കും. ഇത് ഉപയോഗിച്ച് ഏഴ് ദിവസം കൊണ്ട് ശൗച്യാലയം നിര്‍മ്മിക്കുമെന്ന് ഈ മുത്തശ്ശി പറഞ്ഞു.













