ക്രോമ പെരിന്തല്‍മണ്ണയില്‍ പുതിയ സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു


പെരിന്തല്‍മണ്ണ: ക്രോമ പെരിന്തല്‍മണ്ണയില്‍ പുതിയ സ്റ്റോര്‍ ആരംഭിച്ചു. ബൈപാസ് ജങ്ക്ഷനില്‍ മാന്‍ഷ മാര്‍ട്ടിലുള്ള സ്റ്റോര്‍ കമ്പനിയുടെ കേരളത്തിലെ ആറാമത്തെ സ്റ്റോറാണ്. നവീനമായ ഇലക്ട്രോണിക്സ്, ഹോം അപ്ലയന്‍സസുകളുടെ വിപുലമായ ശേഖരമാണ് ഇതിലൂടെ പട്ടണത്തിലെത്തുക.


രണ്ടു നിലകളിലായി ഒന്‍പതിനായിരം ചതുരശ്ര അടിയിലേറെയുള്ള പുതിയ ക്രോമ സ്റ്റോര്‍ പെരിന്തല്‍മണ്ണ നിവാസികള്‍ക്ക് അതുല്യമായ ഷോപിങ് അനുഭവങ്ങളാണു നല്‍കുക. ടിവി, സ്മാര്‍ട്ട് ഫോണുകള്‍, ഡിജിറ്റല്‍ ഉപകരണങ്ങള്‍, കൂളിങ് സംവിധാനങ്ങള്‍, വീട്ടുപകരണങ്ങള്‍, ഓഡിയോ, അനുബന്ധ ഉപകരണങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള വിപുലമായ ഉല്‍പന്നങ്ങളുടെ ഏറ്റവും പുതിയ ശേഖരം ക്രോമ വിദഗ്ദ്ധരുടെ പിന്തുണ പ്രയോജനപ്പെടുത്തി വാങ്ങാനുള്ള അവസരമാണിവിടെ ഉപഭോക്താക്കള്‍ക്കു ലഭിക്കുക. ക്രോമയുടെ വില്‍പനാന്തര സേവനങ്ങളെ കുറിച്ച് അറിയാനും സ്റ്റോര്‍ അസോസ്സിയേറ്റുകളില്‍ നിന്ന് വിദഗ്ദ്ധ ഉപദേശം തേടാനും ഉപഭോക്താക്കള്‍ക്ക് അവസരം ലഭിക്കും.


ക്രോമ എത്തുന്നതോടെ പെരിന്തല്‍മണ്ണയില്‍ കണ്‍സ്യമര്‍ ഇലക്ട്രോണിക്സ്, അപ്ലയന്‍സസ്, ഉപകരണങ്ങള്‍ തുടങ്ങിയ ഉള്‍പ്പെടെയുള്ളവയുടെ വിപുലമായ ശേഖരം ഒരു കുടക്കീഴില്‍ ലഭ്യമാകും. ഷോപിങ് അനുഭവങ്ങള്‍ മെച്ചപ്പെടുത്തുക മാത്രമല്ല, പുതിയ തൊഴില്‍ അവസരങ്ങളും സാങ്കേതികവിദ്യാ രംഗത്തെ ഉണര്‍വും ഉള്‍പ്പെടെയുള്ളവയുടെ പിന്തുണയോടെ പ്രാദേശിക സമ്പദ്ഘടനയെ ഉത്തേജിപ്പിക്കുകയും ചെയ്യും.

പെരിന്തല്‍മണ്ണ നിവാസികളെ സ്വാഗതം ചെയ്യാനും ആഹ്ലാദിപ്പിക്കാനും തങ്ങളുടെ ഇലക്ട്രോണിക്സ് വിദഗ്ദ്ധര്‍ തയ്യാറാണെന്ന് ക്രോമ സിഇഒ അവിജിത്ത് മിത്ര പറഞ്ഞു. പുതിയ വിപണികളിലേക്ക് എത്തി കൂടുതല്‍ ജനങ്ങള്‍ക്കു സേവനം നല്‍കി ക്രോമ തങ്ങളുടെ സാന്നിധ്യം വിപുലമാക്കുകയാണ്. തങ്ങളുടെ വിപുലമായ ഉല്‍പന്ന നിരയും അതുല്യമായ ഉപഭോക്തൃ സേവനങ്ങളും വഴി എല്ലാ ഇലക്ട്രോണിക്സ് ആവശ്യങ്ങള്‍ക്കും വേണ്ടിയുള്ള കേന്ദ്രമായി സ്റ്റോറുകളും ക്രോമ ഡോട്ട് കോമും മാറ്റിയെടുക്കുക എന്നതാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ക്രോമ പെരിന്തല്‍മണ്ണ സ്റ്റോര്‍ എല്ലാ ദിവസവും രാവിലെ 11 മുതല്‍ രാത്രി ഒന്‍പതു വരെ പ്രവര്‍ത്തിക്കും.



Sharing is Caring