അരിക്കൊമ്ബനെ മയക്കു വെടിവച്ച്‌ പിടികൂടാനുളള ദൗത്യം വൈകാന്‍ സാധ്യത


ജിപിഎസ് കോളര്‍ എത്താത്തതില്‍ ഇടുക്കിയിലെ അരിക്കൊമ്ബനെ മയക്കു വെടിവച്ച്‌ പിടികൂടാനുളള ദൗത്യം ഏതാനും ദിവസം വൈകാന്‍ സാധ്യത.


ചൊവ്വാഴ്ച വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി മോക്ക് ഡ്രില്‍ നടത്തിയ ശേഷം ചൊവ്വാഴ്ച മയക്കു വെടി വയ്ക്കാനായിരുന്നു ആലോചന. അരിക്കൊമ്ബനായി വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെയും ആസ്സാം വനംവകുപ്പിന്‍റെയും കൈവശമുള്ള ജിപിഎസ് കോളര്‍ എത്തിക്കാനാണ് ശ്രമങ്ങള്‍ നടത്തുന്നത്.


എന്നാല്‍ കോളര്‍ കൈമാറാന്‍ ആസ്സാം വനംവകുപ്പ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍റെ അനുമതി ലഭിച്ചിട്ടില്ല. ഈസ്റ്റര്‍ അവധി ദിവസങ്ങളായതിനാലാണ് കാലതമാസമുണ്ടാകുന്നതെന്നാണ് വനംവകുപ്പ് പറയുന്നത്. പറമ്ബിക്കുളത്തേക്ക് കൊണ്ടു പോകുന്നത് തട‍യണമെന്ന ഹര്‍ജി കോടതി പരിഗണിച്ചാല്‍ ദൗത്യം വീണ്ടും നീളുമോയെന്ന ആശങ്ക വനംവകുപ്പിനും നാട്ടുകാര്‍ക്കുമുണ്ട്.



Sharing is Caring