707 വിദേശികളെ കുവൈത്തില്‍ നിന്നും പിരിച്ചുവിടുന്നു


കുവൈത്ത് സിറ്റി:707 വിദേശികളെ കുവൈത്തില്‍ നിന്നും പിരിച്ചുവിടുന്നു. കുവൈത്ത് പൊതുമേഖലയില്‍ ജോലി ചെയ്യുന്ന 707 പേരെയാണ് പിരിച്ചുവിടാന്‍ തീരുമാനമായിരിക്കുന്നത്. ആരോഗ്യവകുപ്പില്‍ ഭരണ നിര്‍വ്വഹണ വിഭാഗത്തിലുള്ള 253 പേര്‍ക്ക് ജൂലൈ ഒന്നിന് മുമ്പ്‌ പിരിയണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്.
ഡോക്ടര്‍മാരെയും നഴ്‌സുമാരെയും പിരിച്ചുവിടില്ലെന്നാണറിയുന്നത്. പൊതുമരാമത്ത് മന്ത്രിലയത്തിലെ 18 വിദേശികള്‍ക്കും ഔഖാഫ്- മതകാര്യ മന്ത്രാലയം 436 വിദേശികള്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. എല്ലാ ഒഴിവുകളിലും സ്വദേശികളെ തന്നെ നിയമിക്കാനാണ് തീരുമാനം.




Sharing is Caring