തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 593 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 11659 ആയി. 364 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 116 പേർ വിദേശത്ത് നിന്നും എത്തിയവരാണ്. 90 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 19 ആരോഗ്യപ്രവർത്തകർ, 1 ഡി.എസ്.സി ജവാൻ, 1 ഫയർഫോഴ്സ് ജീവനക്കാരൻ എന്നിവർക്കും രോഗം സ്ഥിരീകരിച്ചു. ഇന്ന് രണ്ട് മരണം റിപ്പോർട്ട് ചെയ്തു.













