55 തീവണ്ടികളില്‍ 70,137 കുടിയേറ്റ തൊഴിലാളികളെ സ്വദേശത്തേക്ക് അയച്ചുവെന്ന് സംസ്ഥാന സര്‍ക്കാര്‍


ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ കാലയളവില്‍ കേരളത്തില്‍ നിന്ന് 55 തീവണ്ടികളില്‍ 70,137 കുടിയേറ്റ തൊഴിലാളികളെ സ്വദേശത്തേക്ക് അയച്ചുവെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. സംസ്ഥാനത്ത് ആരംഭിച്ച 21,556 ക്യാമ്പുകളില്‍ 4,34,280 കുടിയേറ്റ തൊഴിലാളികളെ പാര്‍പ്പിച്ചു എന്നും സുപ്രീം കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ കേരളം വ്യക്തമാക്കിയിട്ടുണ്ട്. ക്യാമ്പുകളില്‍ ഭക്ഷണം, കുടിവെള്ളം, മറ്റ് സേവനങ്ങള്‍ എന്നിവ പൂര്‍ണമായും സൗജന്യമായിരുന്നു എന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.




Sharing is Caring