54 വര്‍ഷത്തെ രാഷ്ട്രീയ അടിമത്വത്തില്‍ നിന്നും പാലായ്ക്ക് മോചനം- മാണി സി. കാപ്പന്‍


പാലാ: 54 വര്‍ഷത്തെ രാഷ്ട്രീയ അടിമത്വത്തില്‍ നിന്നും പാലായ്ക്ക് മോചനം ലഭിച്ചിരിക്കുകയാണെന്ന് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച മാണി സി. കാപ്പന്‍. ഫലം പുറത്തുവന്നതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


തന്നെ പിന്തുണച്ച എല്ലാ വിഭാഗം ജനങ്ങളോടും ഹൃദയത്തിന്‍റെ ഭാഷയില്‍ നന്ദി അറിയിക്കുകയാണ്. ബിഡിജെഎസിന്‍റെയും ജനപക്ഷത്തിന്‍റെയും കോണ്‍ഗ്രസിന്‍റെയും വോട്ടുകള്‍ തനിക്ക് ലഭിച്ചിട്ടുണ്ട്. ബിജെപിയുടെ വോട്ടുകള്‍ യുഡിഎഫിന് മറിച്ചുകൊടുത്തതുകൊണ്ടാണ് ഭൂരിപക്ഷം പതിനായിരത്തില്‍ എത്താതിരുന്നത്. ചിട്ടയായ എല്‍ഡിഎഫിന്‍റെ പ്രചരണവും മുഖ്യമന്ത്രി അടക്കമുള്ളവരുടെ ഇടപെടലും വിജയത്തിന് കാരണമായിട്ടുണ്ടെന്നും കാപ്പന്‍ പ്രതികരിച്ചു.




Sharing is Caring