അഴീക്കോട്‌ വെടിക്കെട്ടിനിടെയുണ്ടായ അപകടത്തിൽ ഒരു കുട്ടിയുൾപ്പെടെ 5 പേർക്ക് പരിക്ക്


കണ്ണൂർ അഴീക്കോട്‌ വെടിക്കെട്ടിനിടെയുണ്ടായ അപകടത്തിൽ ഒരു കുട്ടിയുൾപ്പെടെ 5 പേർക്ക് പരിക്ക്. അഴീക്കോട് നീർക്കടവ് മുച്ചിരിയൻ ക്ഷേത്രത്തിലെ ഉൽസവത്തിൽ നടന്ന വെടിക്കെട്ടിനിടെയാണ് അപകടമുണ്ടായത്. അമിട്ട് ആൾക്കൂട്ടത്തിനിടയിലേക്ക് വീണു പൊട്ടിത്തെറിച്ച് അപകടം സംഭവിച്ചത്. ഒരാളുടെ നില ​അതീവ ഗുരുതരമാണെന്നാണ് വിവരം. ഇയാളെ മം​ഗലാപുരത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. പുലർച്ചെ നാലരയോടെയാണ് അപകടമുണ്ടായത്.


തെയ്യം ഉത്സവത്തിനിടെയാണ് അപകടം. നാടൻ അമിട്ട് മുകളിൽ പോയി പൊട്ടാതെ ആൾക്കൂട്ടത്തിനിടയിലേക്ക് വീണു പൊട്ടുകയായിരുന്നു. 12 വയസുള്ള കുട്ടിയുൾപ്പെടെവർക്കാണ് പരിക്കേറ്റത്. പത്തിരിയ്യം തെയ്യമായിരുന്നു ഇത്. നിരവധി ആളുകളാണ് തെയ്യം കാണാനെത്തിയിരുന്നത്. മൂന്ന് പേർക്ക് ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.




Sharing is Caring