അഫ്ഗാനിസ്താനെതിരായ മൂന്നാമത്തെ ടി20 മത്സരം ഇന്ന് ഇന്ന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ

അഫ്ഗാനിസ്താനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20 മത്സരം ഇന്ന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കും. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് പരമ്പര നേടിയ ഇന്ത്യ പരമ്പര തൂത്തുവാരാനാണ് ലക്ഷ്യമിടുന്നത്. അതേസമയം ആശ്വാസ ജയം തേടിയാണ് അഫ്​ഗാൻ ഇറങ്ങുക.
ഇൻഡോറിൽ നടന്ന രണ്ടാം ടി20യിൽ ആറ് വിക്കറ്റിന് ജയിച്ചാണ് ടീം ഇന്ത്യ ഇതിനകം പരമ്പര സ്വന്തമാക്കിയത്. യശസ്വി ജെയ്സ്വാൾ (34 പന്തിൽ 68), ശിവം ദുബെ (32 പന്തിൽ 63) എന്നിവരുടെ അർധ സെഞ്ചുറികളാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

അതേസമയം മലയാളി താരം സഞ്ജു സാംസണിനെ ടീമിലുൾപ്പെടുത്തിയിരുന്നെങ്കിലും ആദ്യ രണ്ട് മത്സരങ്ങളിലും അവസരം ലഭിച്ചിരുന്നില്ല. സഞ്ജുവിന് പകരം കളിച്ച ജിതേഷ് ശർമ രണ്ടാം ടി20യിൽ നിരാശപ്പെടുത്തിയിരുന്നു.ആദ്യ രണ്ട് മത്സരത്തിലും പൂജ്യത്തിന് പുറത്തായ ക്യാപ്റ്റൻ രോഹിത് ശർമ ഇന്നും ഓപ്പണറായി തുടരും. കൂടെ യശസ്വി ജെയ്‌സ്വാളും. മൂന്നാമനായി വിരാട് കോലിയുണ്ടാകും. ടി20-യിലേക്ക് 14 മാസങ്ങൾക്ക് ശേഷമുള്ള മടങ്ങിവരവായിരുന്നു കഴിഞ്ഞ മത്സരത്തിൽ കോലിയുടേത്. 16 പന്തിൽ 29 റൺസായിരുന്നു രണ്ടാം ടി20-യിലെ കോലിയുടെ സമ്പാദ്യം. അതേസമയം ടി20 മത്സരങ്ങളിൽ 12,000 റൺസെടുക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോഡ് കോലിയെ ആറ് റൺസകലെ കാത്തിരിക്കുകയാണ്. റൺവേട്ടയിൽ ലോകത്ത് നാലാമനാവാനും കോലിക്ക് കഴിയും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *