ബംഗ്ലാദേശിനെതിരായ രണ്ടാം ടി20 മത്സരത്തില്‍ ബൗളിങ്ങില്‍ തിളങ്ങി മലയാളി താരം മിന്നുമണി. 95 റണ്‍സ് പ്രതിരോധിക്കാനിറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക്ത്രൂ സമ്മാനിച്ചത് മിന്നു മണിയാണ്.
കഴിഞ്ഞ മത്സരത്തിലേതുപോലെ ഷമീമ സുല്‍ത്താനയെ മിന്നു തന്നെ പുറത്താക്കുകയായിരുന്നു.തന്റെ രണ്ടാം ഇന്റര്‍നാഷണല്‍ മത്സരം മാത്രം കളിക്കുന്ന മിന്നുമണി തുടക്കക്കാരിയുടെ പരിഭവമേതുമില്ലാതെ പന്തെറിഞ്ഞ് 4 ഓവറില്‍ 9 റണ്‍സ് മാത്രം വിട്ട് നല്‍കി 2 വിക്കറ്റാണ് സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ പതിവില്ലാതെ തകര്‍ച്ച നേരിട്ട് നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സ് മാത്രമാണ് നേടിയത്. ഓപ്പണിങ് വിക്കറ്റില്‍ 33 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി എന്നതല്ലാതെ മറ്റാര്‍ക്കും തിളങ്ങാനായില്ല.













