28 വർഷത്തിന് ശേഷം ആദ്യമായി ഫിഫ ലോകകപ്പ് യോഗ്യത നേടി നോർവെ.ലോകകപ്പ് യോഗ്യത റൗണ്ടിലെ എട്ട് മത്സരങ്ങളും ജയിച്ചു ഗ്രൂപ്പ് ഐ തലവന്മാർ ആയാണ് നോർവെ ലോകകപ്പിന് ടിക്കറ്റ് എടുത്തത്.ലോകകപ്പ് നേരിട്ടുള്ള യോഗ്യതക്ക് റെക്കോർഡ് ജയം വേണമായിരുന്ന ഇറ്റലിയെ അവരുടെ നാട്ടില്‍ 4-1 ആണ് നോർവെ തകർത്തത്.
പ്ലെ ഓഫ് യോഗ്യത നേടാൻ ആണ് ഇറ്റലിക്ക് ആയത്. പതിവ് പോലെ അവിശ്വസനീയ ഫോമിലുള്ള ഏർലിങ് ഹാളണ്ട് ആണ് നോർവെക്ക് വലിയ ജയം ഒരുക്കിയത്. ഇരട്ടഗോള്‍ നേടിയ താരം 8 ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ നിന്നു 16 ഗോളുകള്‍ ആണ് നേടിയത്. ഈ സീസണില്‍ 19 കളികളില്‍ നിന്നു 32 ഗോളുകള്‍ നേടിയ ഹാളണ്ട് രാജ്യത്തിനു ആയി 48 കളികളില്‍ നിന്നു 55 ഗോളുകളും പൂർത്തിയാക്കി.

11 മത്തെ മിനിറ്റില്‍ ഫ്രാൻസെസ്കോ എസ്പോസിറ്റോയിലൂടെ മുന്നില്‍ എത്തിയ ഇറ്റലി പക്ഷെ രണ്ടാം പകുതിയില്‍ തകരുന്നത് ആണ് പിന്നീട് കണ്ടത്. 63 മത്തെ മിനിറ്റില്‍ സോർലോത്തിന്റെ പാസില്‍ നിന്നു അന്റോണിയോ നുസ നോർവെയുടെ സമനില ഗോള്‍ നേടി. 78 മത്തെ മിനിറ്റില്‍ ഓസ്കാർ ബോബിന്റെ പാസില്‍ നിന്നു തന്റെ ആദ്യ ഗോള്‍ നേടിയ ഹാളണ്ട് ടീമിന് മത്സരത്തില്‍ ആദ്യമായി മുൻതൂക്കം നല്കി.
തൊട്ടടുത്ത മിനിറ്റില്‍ രണ്ടാം ഗോള്‍ തോർസ്ബിയുടെ പാസില്‍ നിന്നും നേടിയ ഹാളണ്ട് നോർവെ ജയവും ഉറപ്പിച്ചു. ഇഞ്ച്വറി സമയത്ത് 93 മത്തെ മിനിറ്റില്‍ തോർസ്ബിയുടെ തന്നെ പാസില്‍ നിന്നു ഗോള്‍ നേടിയ ഹാളണ്ടിന് പകരക്കാരനായി ഇറങ്ങിയ സ്ട്രാന്റ്-ലാർസൻ ആണ് നോർവെ ജയം പൂർത്തിയാക്കിയത്.
പ്ലെ ഓഫ് കളിച്ചു ലോകകപ്പിന് എത്താൻ ആവും കഴിഞ്ഞ 2 ലോകകപ്പിലും യോഗ്യത നേടാൻ ആവാത്ത നാലു തന്നെ ലോക ജേതാക്കള്‍ ആയ ഇറ്റാലിയൻ ടീമിന്റെ ഇനിയുള്ള ശ്രമം.













