243 പേരുമായി പുറപ്പെട്ട മത്സ്യബന്ധന ബോട്ട് കാണാതായിട്ട് 5 മാസം; തിരിച്ചെത്തുന്നതും കാത്ത് പ്രിയപ്പെട്ടവര്‍


കൊച്ചി/ന്യൂഡല്‍ഹി> കൊച്ചി മുനമ്ബത്തു നിന്ന് ന്യൂസിലന്‍ഡ് ലക്ഷ്യമാക്കി 243 പേരുമായി പുറപ്പെട്ട മത്സ്യബന്ധന ബോട്ട് കാണാതായിട്ട് അഞ്ചു മാസത്തിലേറെയാകുന്നു. പോയവര്‍ ജീവിച്ചിരിപ്പുണ്ടോ എന്നൊന്നും അറിയാതെ ചങ്കിടിപ്പോടെ കഴിയുകയാണ് ഇവരുടെ ബന്ധുക്കൾ വിദേശ നംബര്കളില്‍ നിന്ന് ഏതാനും മിസ്‌കോളുകള്‍ ലഭിച്ചെങ്കിലും വിളിച്ചത് ആരെന്ന് കണ്ടെത്താന്‍ ഇതുവരെയും കുടുംബാംഗങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. ബന്ധുക്കള്‍ സുരക്ഷിതരാണോ എന്നറിയുന്നതിന് ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് സര്‍ക്കാരുകളും സഹായിക്കണം എന്ന് ബന്ധുക്കള്‍ അഭ്യര്‍ത്ഥിച്ചു.വിദേശത്തേക്ക് കടക്കാനുള്ള ദുരാര്‍ത്തികൊണ്ടാണ് മക്കള്‍ ചതിക്കുഴിയില്‍ ചാടിയതെന്ന് അമ്മമാര്‍ കുറ്റപ്പെടുത്തുന്നു. മനുഷ്യാവകാശ കമീഷനും കേന്ദ്ര സര്‍ക്കാരിനും നിരവധി പരാതികള്‍ നല്‍കിയെങ്കിലും മറുപടിയില്ല. വിദേശകാര്യമന്ത്രിയെ കാണാനും കൂട്ടത്തോടെ കേരളത്തില്‍ വന്നു സംസ്ഥാന സര്‍ക്കാര്‍ സഹായം അഭ്യര്‍ഥിക്കാനുമാണ് ഇപ്പോള്‍ ഇവരുടെ ആലോചന.




Sharing is Caring