കൊയിലാണ്ടി: കോവിഡ് വ്യാപനത്തെ തുടർന്ന് നഗരസഭയിൽ കർശന നിയന്ത്രണങ്ങൾ തുടരുന്നതിനിടയിലും 22 വാർഡുകൾ കണ്ടെയിൻമെൻ്റ് സോണിൽ.വാർഡുകൾ ഇപ്രകാരം: 3,4,5,6,10,13,14,16,18,20,21,22,23,24,25,26,27,29,30,31,36,41 നിലവിൽ തുടരുന്ന നിയന്ത്രങ്ങളുമായി ജനങ്ങൾ സഹകരിക്കണമെന്ന് നഗരസഭാ ചെയർപേഴ്സൻ സുധ.കിഴക്കേപ്പാട്ട് പറഞ്ഞു. അത്യാവശ്യ കാര്യങ്ങൾക്ക് അല്ലാതെ ജനങ്ങൾ യാതൊരു കാരണവശാലും പുറത്തിറങ്ങരുത് എന്നു അവർ സൂച്ചിപ്പിച്ചു.
30.08.2021 ലെ കോവിഡ് അവലോകന കോർ ഗ്രൂപ്പ് യോഗത്തിൽ എടുത്ത തീരുമാനങ്ങൾ തുടരാനാണ് സാധ്യത. അത് പ്രകാരം ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പന നടത്തുന്ന കടകളും, ബാങ്കുകള്‍, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍, അക്ഷയ/ജനസേവന കേന്ദ്രങ്ങള്‍ എന്നിവ ഉച്ചയ്ക്ക് 2 മണിവരെ മാത്രം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്.

നഗരത്തിലെ തിരക്ക് നിയന്ത്രിച്ച് കോവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി കണ്ടയിന്‍മെന്‍റ് സോണില്‍ ഉള്‍പ്പെടാത്ത നഗരസഭാ പ്രദേശത്തെ മുഴുവൻ കച്ചവട വ്യാപാര സ്ഥാപനങ്ങളുടെയും (മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെ) പ്രവര്‍ത്തന സമയം വൈകീട്ട് 6 മണിവരെ
ഹോട്ടലുകളുടെയും റസ്റ്റോറന്‍റുകളുടെയും (ഹോം ഡെലിവറി മാത്രം) പ്രവർത്തന സമയം കണ്ടയിന്‍മെന്‍റ് സോണുകള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ രാവിലെ 7 മുതല്‍ വൈകീട്ട് 7 മണി വരെ.
ADVERTISEMENT














