2026 ലെ ഫിഫ ലോകകപ്പിനുള്ള യോഗ്യതാ മത്സരത്തില്‍ ജര്‍മനിക്ക് ജയം


2026 ലെ ഫിഫ ലോകകപ്പിനുള്ള യോഗ്യതാ മത്സരത്തില്‍ നോർത്തേണ്‍ അയർലൻഡിനെതിരെ ജർമനിക്ക് ജയം. തിങ്കളാഴ്ച നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ജർമനി വിജയിച്ചത്.


നിക്ക് വോള്‍ട്ടെമെയ്ഡാണ് ജർമനിക്ക് വേണ്ടി ഗോള്‍ നേടിയത്. 31-ാം മിനിറ്റിലാണ് താരം ഗോള്‍ കണ്ടെത്തിയത്.


വിജയത്തോടെ ജർമനിക്ക് ഒൻപത് പോയിന്‍റായി. യൂറോപ്പില്‍ നിന്നുള്ള ടീമുകളുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്ക് വേണ്ടിയുള്ള ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനത്താണ് ജർമനി.



Sharing is Caring