2026ല്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ കൊച്ചിയും:ലോകോത്തര അംഗീകാരം നേടി കേരളം


കേരളത്തിന് വീണ്ടും പുത്തൻ ലോകോത്തര അംഗീകാരം. 2026ല്‍ നിർബന്ധമായും കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ കൊച്ചി നഗരവും ഉള്‍പ്പെട്ടിരിക്കുകയാണ്.ഏറ്റവും വലിയ ട്രാവല്‍ ഏജൻസിയായ ബുക്കിംഗ്. കോം തയ്യാറാക്കിയ പത്ത് ട്രെൻഡിംഗ് ഡെസ്റ്റിനേഷനുകളുടെ പട്ടികയിലാണ് കൊച്ചിയും ഇടം നേടിയത്.


പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ള ഏക ഡെസ്റ്റിനേഷനാണ് കൊച്ചി.കേരളത്തിന് ലഭിച്ച ആഗോള അംഗീകാരമാണിതെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. ലോക ടൂറിസം ഭൂപടത്തില്‍ കേരള ടൂറിസത്തെ അടയാളപ്പെടുത്തുന്ന നേട്ടം ടൂറിസം വളർച്ചയ്‌ക്ക് ഗുണകരമാകുമെന്നും മന്ത്രി റിയാസ് പറഞ്ഞു.




Sharing is Caring