ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ സൂപ്പർ പേസർ ജസ്പ്രീത് ബുംറ 2025-ലെ ഏഷ്യാ കപ്പില്‍ കളിക്കും. ബുംറ കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നത് ഇന്ത്യയുടെ ടി20 സാധ്യതകള്‍ക്ക് വലിയ ഊർജ്ജം പകരും.സെപ്റ്റംബർ 9 മുതല്‍ 28 വരെ യു.എ.ഇയില്‍ നടക്കുന്ന ടൂർണമെന്റില്‍ ബുംറയുടെ സാന്നിധ്യം ഉണ്ടാകുമെന്ന് വിവിധ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
പുറം വേദനയെത്തുടർന്ന് ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്ബരയില്‍ 3 മത്സരങ്ങള്‍ മാത്രമേ ബുമ്ര കളിച്ചിരുന്നുള്ളൂ. താരത്തിന്റെ ജോലിഭാരം കണക്കിലെടുത്ത് ഒക്ടോബർ 2-ന് അഹമ്മദാബാദില്‍ ആരംഭിക്കുന്ന വെസ്റ്റിൻഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ അദ്ദേഹത്തിന് വിശ്രമം അനുവദിച്ചേക്കും.

ഏഷ്യാ കപ്പില്‍ യു.എ.ഇ, പാകിസ്താൻ, ഒമാൻ എന്നീ ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ. സെപ്റ്റംബർ 10-ന് ദുബായിലാണ് ഇന്ത്യയുടെ ആദ്യ മത്സരം.













