2024-ലെ യുവേഫ യൂറോപ്യൻ ഫുട്ബോള്‍ ചാമ്ബ്യൻഷിപ്പിന് യോഗ്യത നേടുന്നതിനായി തുര്ക്കിഞായറാഴ്ച ലാത്വിയയെ പരാജയപ്പെടുത്തി.എതിരില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു വിജയം. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം, കൊന്യ മെട്രോപൊളിറ്റൻ മുനിസിപ്പാലിറ്റി സ്റ്റേഡിയത്തില്‍ തുര്‍ക്കി രണ്ടാം പകുതി ആരംഭിച്ചു.
58-ാം മിനിറ്റില്‍ യൂനുസ് അക്ഗുൻ ആദ്യ ഗോള്‍ നേടി , പിന്നീട് 84-ാം മിനിറ്റില്‍ സെൻക് ടോസുൻ അത് 2-0 ആക്കി.
88-ാം മിനിറ്റില്‍ കെറെം അക്തുര്‍കോഗ്ലു ആതിഥേയര്‍ക്കായി മൂന്നാം ഗോള്‍ നേടി, 92-ാം മിനിറ്റില്‍ ടോസുൻ മറ്റൊരു ഗോള്‍ നേടി. ഈ ഫലത്തോടെ 16 പോയിന്റുമായി ഗ്രൂപ്പ് ഡിയില്‍ ഒന്നാം സ്ഥാനത്തെത്തിയ തുര്‍ക്കി യൂറോ 2024ല്‍ പങ്കെടുക്കുമെന്ന് ഉറപ്പായി.














