2024 യൂറോ കപ്പ് ;പോര്‍ച്ചുഗലിനായി റൊണാള്‍‌ഡോ വീണ്ടും


ലിസ്ബണ്‍: പോര്‍ച്ചുഗലിന്‍റെ പുതിയ ആശാന് കീഴില്‍ റോണോയ്ക്കു പുതിയ തുടക്കം. 2024 യൂറോ കപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കായുള്ള പോര്‍ച്ചുഗല്‍ ദേശീയ ടീമില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഇടംനേടി.
പുതിയ പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനസ് ദേശീയ ടീമില്‍ റൊണാള്‍ഡോയെയും ഉള്‍പ്പെടുത്തി.


2022 ഫിഫ ലോകകപ്പ് ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗല്‍ മൊറോക്കോയോട് തോറ്റു പുറത്തായതിനു പിന്നാലെ ക്രിസ്റ്റ്യാനോയുടെ രാജ്യാന്തര കരിയര്‍ തുലാസിലായിരുന്നു. ഫെര്‍ണാണ്ടോ സാന്‍റോസിനു പകരം മാര്‍ട്ടിനസ് ചുമതലയേറ്റതോടെയാണ് 38 കാരനായ റോണോയ്ക്കു ദേശീയ ടീമിലേക്ക് വീണ്ടും വാതില്‍ തുറന്നത്.


റൊണാള്‍ഡോ ടീമിന് ഏറ്റവും പ്രധാനപ്പെട്ട താരമാണെന്നും പ്രായം താന്‍ പരിഗണിക്കുന്നില്ലെന്നുമാണ് മാര്‍ട്ടിനസ് പറഞ്ഞത്. പടിഞ്ഞാറന്‍ യൂറോപ്പിലെ കുഞ്ഞന്‍ രാജ്യങ്ങളായ ലിക്റ്റന്‍‌സ്റ്റൈന്‍, ലക്സംബര്‍ഗ് എന്നിവയ്ക്കെതിരെയാണ് പോര്‍ച്ചുഗല്‍ അടുത്ത ദിവസം കളത്തിലിറങ്ങുന്നത്. പോര്‍ച്ചുഗലിനായി 196 മത്സരങ്ങളില്‍ 118 ഗോളുകളാണ് റൊണാള്‍ഡോ നേടിയിട്ടുള്ളത്. ഇത് റിക്കാര്‍ഡാണ്.



Sharing is Caring