കൊച്ചി: തായ്ലാന്‍ഡില്‍ നടക്കുന്ന 2023 ഏഷ്യാ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പിന്‍റെ (എആര്‍ആര്‍സി) ഫൈനല്‍ റൗണ്ടിന് സജ്ജരായി ഐഡിമിത്സു ഹോണ്ട റേസിങ് ഇന്ത്യ ടീം. ഈ വാരാന്ത്യത്തില്‍ ബുരിറാം ചാങ് ഇന്‍റര്‍നാഷണല്‍ സര്‍ക്യൂട്ടിലാണ് ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ നടക്കുന്നത്. അഞ്ച് റൗണ്ട് പൂര്‍ത്തിയായ ചാമ്പ്യന്‍ഷിപ്പില്‍ 27 പോയിന്‍റുകളാണ് ഹോണ്ട ടീം ഇതുവരെ നേടിയത്. അഞ്ചാം റൗണ്ടില്‍ നിര്‍ണായകമായ 6 പോയിന്‍റുകള്‍ ടീം സ്വന്തമാക്കിയിരുന്നു.

സ്ഥിരതയാര്‍ന്ന പ്രകടനമാണ് ഹോണ്ട റൈഡര്‍മാരായ കാവിന്‍ ക്വിന്‍റലും, മൊഹ്സിന്‍ പറമ്പനും നടത്തുന്നത്. കാവിന്‍ അഞ്ചാം റൗണ്ട് മത്സരത്തിന്‍റെ അവസാന റൗണ്ടില്‍ 12ാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയും, ടീമിന് നിര്‍ണായകമായ നാല് പോയിന്‍റുകള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. സഹതാരം മൊഹ്സിന്‍ പറമ്പനും 18ാം സ്ഥാനം നേടി മികച്ച പ്രകടനം നടത്തി.

സീസണിലുടനീളം കാവിന്‍ ക്വിന്‍റലും മൊഹ്സിന്‍ പറമ്പനും അവരുടെ വ്യക്തിഗത കഴിവുകള്‍ പ്രകടിപ്പിക്കുക മാത്രമല്ല, തങ്ങളുടെ മുഴുവന്‍ ടീമിന്‍റെയും ശക്തിയും ഐക്യവും അടിവരയിടുകയും ചെയ്തുവെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ & സ്കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യോഗേഷ് മാത്തൂര്‍ പറഞ്ഞു. ചാമ്പ്യന്‍ഷിപ്പില്‍ തങ്ങളുടെ യാത്ര അവിശ്വസനീയമായിരുന്നു, തായ്ലാന്‍ഡില്‍ അവിസ്മരണീയമായ ഒരു ഫൈനല്‍ റൗണ്ടിനായി തങ്ങള്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഴുവന്‍ ടീമിന്‍റെയും അര്‍പ്പണബോധത്തെയും പ്രതിഫലിപ്പിക്കുന്ന ഒരു ഫിനിഷിംഗ് ലക്ഷ്യമാക്കി ട്രാക്കിലിറങ്ങുന്നതില്‍ താന്‍ ആവേശഭരിതനാണെന്ന് ഐഡിമിത്സു ഹോണ്ട റേസിങ് ഇന്ത്യ റെഡര്‍ കാവിന്‍ ക്വിന്‍റല്‍ പറഞ്ഞു.

തന്‍റെ നിശ്ചയദാര്‍ഡ്യം അചഞ്ചലമാണെന്നും, ഫൈനല്‍ റൗണ്ടിലെ പരിമിതികള്‍ മറികടക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്നും ഐഡിമിത്സു ഹോണ്ട റേസിങ് ഇന്ത്യയുടെ മലയാളി റൈഡറായ മൊഹ്സിന്‍ പറമ്പന്‍ പറഞ്ഞു.













