വാഷിങ്ടണ്‍: ആപ്പിള്‍ സി.ഇ.ഒ ടിം കുക്കിന് 2018ല്‍ ലഭിച്ച ശമ്പളം 15.7 മില്യണ്‍ യുഎസ് ഡോളര്‍. അതായത് 110 കോടിയിലേറെ ഇന്ത്യന്‍ രൂപ. 2018ല്‍ കമ്പനി കൈവരിച്ച നേട്ടം മുന്‍നിര്‍ത്തിയാണ് ഇത്രയും വലിയ തുക ശമ്പളമായി നല്‍കിയത്. ഇത് രണ്ടാം വര്‍ഷമാണ് ഈ 58കാരന് സി.ഇ.ഒ പദവി വഹിക്കുന്നത്. ബോണസും മറ്റു ട്രാവല്‍ അലവന്‍സുകളും ഉള്‍പ്പെടെയാണ് കുക്കിന്റെ ശമ്പളം. 2018ല്‍ 22 ശതമാനം വര്‍ധനവാണ് കുക്കിന് കമ്പനി ല്കിയത്. മൂന്ന് മില്യണ്‍( 21 കോടിയിലേറെ) ആണ് കുക്കിന്റെ അടിസ്ഥാന ശമ്പളം. 12 മില്യണ്‍ ഡോളര്‍ ബോണസ് ആയി നല്കി.ഇതിന് പുറമെ ഏഴ് ലക്ഷത്തോളം ഡോളര്‍ മറ്രു അലവന്‍സുകളും. 2018ല്‍ 265.6 ബില്യണ്‍ ഡോളറിന്റെ വില്പന നടന്നതായും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വരുമാനത്തിലുള്‍പ്പെടെ വര്‍ധന കൈവരിച്ചതായും ആപ്പിള്‍ കോമ്പന്‍സേഷന്‍ കമ്മിറ്റി വ്യക്തമാക്കുന്നു.വ്യക്തിപരമായ കണക്കുകളിലും കുക്കിന്റെ സേവനം മാതൃകാപരമാണെന്നും കമ്പനി വ്യക്തമാക്കുന്നു.












