ന്യൂഡല്‍ഹി: നിരോധിച്ച നോട്ടുകള്‍ മാറ്റി നല്‍കാമെന്ന് വാഗാദാനം ചെയ്ത് വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനില്‍ നിന്നും 60 ലക്ഷം രൂപ തട്ടിയെടുത്ത ഗായിക അറസ്റ്റില്‍. സ്റ്റേജ് ഗായികയായ ഹരിയാന സ്വദേശി ശിഖ രാഖവ് (27) ആണ് അറസ്റ്റിലായത്. 2016ല്‍ രാംലീല മൈതാനത്തു നടന്ന ഒരു ചടങ്ങില്‍ വച്ചാണു ഷിഖയും സുഹൃത്ത് പവനും ഉദ്യോഗസ്ഥനെ പരിചയപ്പെടുന്നത്. നോട്ട് നിരോധനത്തിനുശേഷം ഉദ്യോഗസ്ഥനെ വീണ്ടും ബന്ധപ്പെടുകയും നിരോധിച്ച നോട്ടുകള്‍ മാറ്റിനല്‍കാമെന്ന് പറഞ്ഞ് ഇവരെ കബളിപ്പിച്ച് 60 ലക്ഷം രൂപയുമായി മുങ്ങുകയായിരുന്നു. ഉദ്യോഗസ്ഥന്റെ പരാതിയില്‍ പൊലിസ് കേസെടുത്തെങ്കിലും ഇവര്‍ ഒളിവിലായിരുന്നു. ഹരിയാനയില്‍ നിന്നും കസ്റ്റഡിയിലെടുത്ത ശിഖയെ പൊലിസ് ഡല്‍ഹിയിലെത്തിച്ചു. ശിഖയുടെ ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നാണ് ഡല്‍ഹി പൊലിസ് ഇവരെ പിടികൂടിയത്.












