2004 ലെ ഉത്തർപ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രീംകോടതി. അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ധാക്കി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.മാർച്ചിൽ അലഹബാദ് ഹൈക്കോടതി ഉത്തർപ്രദേശ് ബോർഡ് ഓഫ് മദാർസ എജ്യുക്കേഷൻ ആക്ട്, 2004ൽ റദ്ദാക്കിയിരുന്നു.
മതേതരത്വത്തിൻ്റെ തത്വങ്ങൾ ലംഘിക്കുന്നു എന്ന് വ്യക്തമാക്കിയായിരുന്നു നടപടി. യുപി നിയമത്തിൻ്റെ സാധുത തീരുമാനിക്കുന്നത് വരെ ഏപ്രിലിൽ സുപ്രീം കോടതി ഹൈക്കോടതി വിധി സ്റ്റേ ചെയ്തിരുന്നു.














