അഹമ്മദാബാദ്: 2002 ല്‍ ഗുജറാത്തില്‍ ഉണ്ടായ മുസ്ലിം വിരുദ്ധ കലാപം ഇനി മുതല്‍ ഗുജറാത്ത് കലാപം എന്ന പേരില്‍ അറിയപ്പെടും. ഗുജറാത്തിലെ പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിലാണ് എന്‍സിഇആര്‍ടി ഈ മാറ്റം വരുത്തിയിരിക്കുന്നത്. സ്വാതന്ത്രത്തിനുശേഷം ഇന്ത്യന്‍ രാഷ്ട്രീയം എന്ന പാഠഭാഗത്തില്‍ 2002 ലെ മുസ്ലിം വിരുദ്ധ കലാപത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഈ ഭാഗത്താണ് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്.
കലാപത്തിന് ഗുജറാത്ത് കലാപം എന്ന പേര് നല്‍കിയെങ്കിലും കലാപത്തില്‍ ബിജെപിയുടെ പങ്കിനെക്കുറിച്ച് വിശദീകരിക്കുന്ന ഭാഗം നീക്കം ചെയ്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്. തലക്കെട്ടില്‍ നിന്നും മുസ്ലിം എന്നത് മാറ്റുകയും കൂടാതെ മുസ്ലിം വിരുദ്ധ കാലാപം എന്ന് പറഞ്ഞുകൊണ്ടാണ് ആദ്യ ഖണ്ഡിക ആരംഭിക്കുന്നത്. ഇതില്‍ നിന്നും മുസ്ലിം എന്ന വാക്ക് നീക്കം ചെയ്യുകയുമാണ് ചെയ്തത്.

ആദ്യ പാഠപുസ്തകത്തില്‍ 2002 മാര്‍ച്ചില്‍ ഗുജറാത്തിലില് മുസ്ലിങ്ങള്‍ക്കെതിരെ വ്യാപക ആക്രമങ്ങള്‍ നടന്നു എന്നാണ് ഉണ്ടായത്. എന്നാല്‍ പുതിയ പാഠപുസ്തകത്തില്‍ 2002 മാര്‍ച്ചില്‍ ഗുജറാത്തില്‍ വ്യാപക കലാപങ്ങള്‍ ഉണ്ടായി എന്നാണുള്ളത്.
സെന്ററല്‍ ബോര്‍ഡ് ഓഫ് ഹയര്‍ എഡ്യുക്കേഷന്‍, എന്‍സിഇആര്‍ടി എന്നിവരുടെ യോഗത്തിലാണ് ഗുജറാത്ത് കലാപം എന്ന് മാറ്റാനുള്ള തീരുമാനം എടുത്തത്. 2002 ലെ കലാപത്തില്‍ 800 ഓളം മുസ്ലിങ്ങളും 250 ഓളം ഹിന്ദുക്കളും കൊല്ലപ്പെട്ടിരുന്നു.













