സുപ്രീം കോടതിയില്‍ യാതൊരു തെയ്യാറെടുപ്പുമില്ലാതെ ജൂനിയര്‍ വക്കീല്‍ ഹാജരായി അവസാന നിമിഷം കേസു മാറ്റിവയ്കണമെന്ന് കോടതിയോട് അഭ്യര്‍ത്ഥിച്ചാല്‍ ഇനി 2000 പിഴ.
അവസാനം നിമിഷം ജൂനിയര് വക്കീലുമ്മാരെ ഉപയോഗിച്ച് കേസ് മാറ്റി വയ്കാന്‍ അപേക്ഷ നല്‍കുന്ന സീനിയര്‍ വക്കീലന്‍മാര്‍ക്ക് നല്ലൊരു പണിയുമായി ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് വൈ ചന്ദ്രചൂഡ് തന്നെയാണ് രംഗത്തെത്തിയിരിക്കുന്നത്.പലപ്പോഴും കേസുകളെക്കുറിച്ച് യാതൊരു അറിവോ ധാരണയോ ഇല്ലാതെ സീനിയര്‍ വക്കീലിന് വേണ്ടി ജൂനിയര്‍മാര്‍ ഹാജാരായ കേസ് മാറ്റി വക്കണമെന്ന് കോടതി മുമ്പാകെ ആവശ്യപ്പെടാറുണ്ട്്.

അതിനെക്കുറിച്ച് ബഞ്ചില്‍ നിന്നും ജഡ്ജിമാരുടെ ചോദ്യം വന്നാല്‍ പോലും അതിന് മറുപടി പറയാന്‍ ഈ ജൂനിയര്‍ വക്കീലുമ്മാര്‍ക്ക് കഴിയാറില്ല.കഴിഞ്ഞ ദിവസം ഇത്തരത്തില്‍ ഒരു സംഭവുമുണ്ടായതാണ് ചീഫ് ജസ്റ്റിനെ ചൊടിപ്പിച്ചത്. കേസിനെക്കുറിച്ച് യാതൊരു വിവരവുമില്ലാതെ ഒരു ജൂനിയര്‍ വക്കീല്‍ ഹാജരായി കേസ് മാറ്റിവക്കണമെന്ന് തന്റെ സീനിയറിന് വേണ്ടി ആവശ്യപ്പെട്ടപ്പോഴാണ് ചീഫ് ജസ്റ്റിസിന്റെ ബഞ്ചില്‍ നിന്നും ഇത്തരത്തിലൊരു നിര്‍ദേശം വന്നത്.
ഒരു പേപ്പര്‍ കഷ്ണപോലും
കയ്യിലില്ലാതെയാണോനിങ്ങള്‍ കേസ് മാറ്റിവപ്പിക്കാന്‍ ഇന്ത്യയുടെ പരമോന്നത കോടതിയില്‍ ഹാജരായത് എന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിക്കുകയും ചെയ്തു.













