152 പേരുമായി റിയാദില്‍ നിന്നുള്ള വിമാനം എത്തി


റിയാദില്‍ നിന്നുള്ള പ്രവാസികള്‍ രാത്രി എട്ടു മണിയോടെ കോഴിക്കോട് വിമാനത്താവളത്തിലെത്തി. 4 കൈക്കുഞ്ഞുങ്ങൾ അടക്കം വിമാനത്തില്‍ 152 പേരാണുള്ളത്.


കേരളത്തിലെ 13 ജില്ലകളില്‍ നിന്നുള്ള 139 പേരും കര്‍ണാടക, തമിഴ്നാട് സ്വദേശികളായ 10 പേരും ഇതില്‍ ഉള്‍പ്പെടും. യാത്രക്കാരില്‍ 84 പേര്‍ ഗര്‍ഭിണികളും 22 പേർ കുട്ടികളുമാണ്. ഇതിൽ 23 ഗർഭിണികളും 11 കുട്ടികളും മലപ്പുറം ജില്ലയിൽ നിന്നുള്ളവരാണ്. അടിയന്തര ചികിത്സക്കെത്തുന്ന അഞ്ച് പേരും എഴുപത് വയസിനു മുകളിലുള്ള മൂന്നു പേരും സംഘത്തിലുണ്ട്.


റിയാദ് വിമാനത്താവളത്തിൽ യാത്രക്കാർക്ക് കോവിഡ്–19 തെർമൽ പരിശോധന നടത്തി



Sharing is Caring