തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച 1417 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമ്ബര്‍ക്കത്തിലൂടെ 1242 പേര്‍ക്ക് രോഗം ബാധിച്ചു. ഉറവിടമറിയാത്ത 105 കേസുകളുണ്ട്. 1426 പേര്‍ക്ക് രോഗമുക്തി.
രോഗം സ്ഥിരീകരിച്ചവരില്‍ 62 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 72 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 36 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണു രോഗം ബാധിച്ചത്. ഇന്ന് 5 പേര് മരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് പോസിറ്റീവായവരുടെ ജില്ല തിരിച്ചുളള കണക്ക്
തിരുവനന്തപുരം 297
കൊല്ലം 25
പത്തനംതിട്ട 20
കോട്ടയം 24
ഇടുക്കി 4
ആലപ്പുഴ 146
എറണാകുളം 131
തൃശൂര്‍ 32
പാലക്കാട് 141
മലപ്പുറം 242
കോഴിക്കോട് 158
വയനാട് 18
കണ്ണൂര്‍ 30