മധ്യപ്രദേശിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേർ മരിച്ചു

മധ്യപ്രദേശിലെ ദിൻഡോരി ജില്ലയിൽ നിയന്ത്രണം വിട്ട് പിക്കപ്പ് വാൻ മറിഞ്ഞ് 14 പേർ മരിച്ചു. അപകടത്തിൽ 21 പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ദിൻഡോരി ജില്ലയിലെ ഷാഹ്പുര പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് അപകടം നടന്നത്.’ഗോധ് ഭാരായി’ പരിപാടിയിൽ പങ്കെടുത്തവർ മടങ്ങുമ്പോഴാണ് സംഭവം നടന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

അപകടത്തെ തുടർന്ന് പൊലീസും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിക്കേറ്റവരെ ഷാപുരയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലേയ്ക്ക് മാറ്റി. അവർ അവിടെ ചികിത്സയിലാണ്. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായും പൊലീസ് അറിയിച്ചു.ഹിമാചലിൽ കോൺഗ്രസിന് ആശ്വാസം; വിക്രമാദിത്യ സിങ് രാജി പിൻവലിച്ചു, സുഖു മുഖ്യമന്ത്രിയായി തുടരും

Spread the love

Leave a Reply

Your email address will not be published. Required fields are marked *