12 വയസ്സുകാരന് നിർബന്ധിച്ച്‌ മദ്യം നല്‍കിയ കേസില്‍ യുവതി പിടിയിൽ


12 വയസ്സുകാരന് നിർബന്ധിച്ച്‌ മദ്യം നല്‍കിയ കേസില്‍ യുവതി പിടിയിലായി. മ്ലാമല സ്വദേശിനി പ്രിയങ്ക (26) ആണ് പീരുമേട് പോലീസിന്റെ പിടിയിലായത്.അവശനായി വീട്ടിലെത്തിയ കുട്ടിയോട് അന്വേഷിച്ചപ്പോഴാണ് ഇവരുടെ വീട്ടില്‍ പോയിരുന്നതായി വീട്ടുകാർ അറിഞ്ഞത്.


വിവരം അന്വേഷിച്ചെത്തിയപ്പോള്‍, കുട്ടിക്ക് മദ്യം നല്‍കിയതായി പ്രിയങ്ക പറഞ്ഞു. കട്ടൻചായ ആണെന്ന് വിശ്വസിപ്പിച്ച്‌ നിർബന്ധിച്ച്‌ മദ്യം കുടിപ്പിച്ചതായാണ് മാതാപിതാക്കള്‍ പോലീസിന് നല്‍കിയ പരാതിയിലുള്ളത്. ജൂവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം കേസെടുത്ത് പ്രിയങ്കയെ പീരുമേട് കോടതിയില്‍ ഹാജരാക്കി.




Sharing is Caring