ടെക്‌സസില്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വെടിവയ്പ്


ടെക്‌സസില്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വെടിവയ്പ്. മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ടെക്‌സസ് തലസ്ഥാനമായ ഓസ്റ്റിനിലെ ജനപ്രിയമായ ടാര്‍ജറ്റ് സ്റ്റോറിലാണ് സംഭവം.മുപ്പതുകാരനാണ് അക്രമി. ഇയാളെ പിടികൂടിയിട്ടുണ്ട്. ഇയാള്‍ മാനസിക വെല്ലുവിളിക്ക് നേരത്തേ ചികിത്സ തേടിയിട്ടുണ്ടെന്ന് പൊലീസ് മേധാവി ലിസ ഡേവിസ് പറഞ്ഞു.


വെടിവയ്പ്പിന് ശേഷം അക്രമം കാര്‍ മോഷ്ടിച്ച്‌ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടെങ്കിലും ഈ കാര്‍ ഒരു അപകടത്തില്‍ പെട്ടു. തുടര്‍ന്ന്, മറ്റൊരു കാര്‍ മോഷ്ടിച്ച്‌ രക്ഷപ്പെടുകയായിരുന്നു.എന്നാല്‍, പിന്നീട് പിടികൂടി. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. രാജ്യത്ത് സ്‌കൂളുകള്‍ വീണ്ടും തുറക്കാനിരിക്കെയാണ് ഈ ആക്രമണം. സ്‌കൂളിലേക്കുള്ള സാധനസാമഗ്രികള്‍ക്കായി ഷോപ്പിങിന് തിരക്കേറിയ സമയം കൂടിയാണ്.


രണ്ടാഴ്ച മുന്‍പ് മിഷിഗണിലെ വാള്‍മാര്‍ട്ട് സ്റ്റോറിലും ആക്രമണമുണ്ടായിരുന്നു. ജൂലൈ 26ന് ട്രാവേഴ്‌സ് സിറ്റിയിലെ സ്റ്റോറില്‍ അക്രമി 11 പേരെ കുത്തിപ്പരുക്കേല്‍പിക്കുകയായിരുന്നു. കഴിഞ്ഞ മാസം തന്നെ മന്‍ഹാട്ടനില്‍ 27കാരന്‍ അഞ്ച് പേരെ വെടിവെച്ച്‌ കൊന്നിരുന്നു.



Sharing is Caring