മുത്തൂറ്റ് മൈക്രോഫിന് 109.57 കോടി ലാഭം

കൊച്ചി: കേരളം ആസ്ഥാനമായുള്ള മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്‍റെ മൈക്രോഫിനാന്‍സ് വിഭാഗമായ മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡ് 2023 സെപ്റ്റംബര്‍ 30-ന് അവസാനിച്ച പാദത്തില്‍ 109.57 കോടി രൂപുടെ ലാഭം കൈവരിച്ചു. മുന്‍ പാദത്തേക്കാള്‍ 14.5 ശതമാനമാണ് വര്‍ധന. മൊത്തം പ്രവര്‍ത്തന വരുമാനം മുന്‍പാദത്തില്‍ നിന്ന് 17.74 ശതമാനം വര്‍ധിച്ച് 563.62 കോടി രൂപയിലെത്തി.

തങ്ങളുടെ പ്രാഥമിക പരിഗണന സാമ്പത്തികമായി ഏറ്റവും താഴെയുള്ള ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുക എന്നതാണെന്ന് മുത്തൂറ്റ് മൈക്രോഫിന്‍ മാനേജിങ് ഡയറക്ടര്‍ തോമസ് മുത്തൂറ്റ് പറഞ്ഞു.

കമ്പനിയുടെ ശേഷിക്കും പെരുമാറ്റച്ചട്ട വിലയിരുത്തലിനുമായി ക്രിസിലിന്‍റെ ഏറ്റവും ഉയര്‍ന്ന മൈക്രോഫിനാന്‍സ് ഗ്രേഡിംഗ് എം1സി1 മുത്തൂറ്റ് മൈക്രോഫിന്‍ കൈവരിച്ചിട്ടുണ്ട്. കൂടാതെ ക്രിസില്‍ എപ്ലസ് സേറ്റേബിള്‍ റേറ്റിംഗും മുത്തൂറ്റ് മൈക്രോഫിന്‍ കൈവരിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *