
അന്താരാഷ്ട്ര നാണയനിധിയുടെ (ഐഎംഎഫ്) ഇന്ത്യന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ വി സുബ്രമണ്യത്തെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ട് കേന്ദ്ര സര്‍ക്കാര്‍. കാലാവധി പൂര്‍ത്തിയാകാന്‍ ആറുമാസം കൂടി ശേഷിക്കെയാണ് കേന്ദ്രത്തിന്റെ കടുത്ത നടപടി.
പാകിസ്ഥാനുമായുള്ള സാമ്പത്തിക സഹായം അവലോകനം ചെയ്യാനുള്ള യോഗം ഈ മാസം ഒന്‍പതിന് ചേരാനിരിക്കെയാണ് ഉദ്യോഗസ്ഥനെ സ്ഥാനത്ത് നിന്ന് സര്‍ക്കാര്‍ പിന്‍വലിച്ചത്. ഇതോടെ പാക്കിസ്ഥാനുള്ള സാമ്പത്തിക സഹായം ഉടന്‍ ലഭിക്കില്ല.ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ചീഫ് ഇക്കോണമിക് ഓഫീസറായി സേവനമനുഷ്ടിക്കവെ 2022ലാണ് സുബ്രമണ്യം ഐഎംഎഫിന്റെ എക്സിക്യൂട്ടീവ് ഡയറക്ടേറ്ററായി സ്ഥാനമേല്‍ക്കുന്നത്.

നവംബര്‍ 25ന് സുബ്രമണ്യത്തിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് ഉദ്യോഗസ്ഥനെ പിരിച്ചുവിടാനുള്ള സര്‍ക്കാര്‍ നീക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എസിസിയുടേതാണ് തീരുമാനം.
