നാലു വിക്കറ്റിന് കംഗാരുക്കളെ കീഴടക്കി ഇന്ത്യ ഫൈനലിൽ


ഇന്നലെ ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ഐ.സി.സി ചാമ്ബ്യൻസ് ട്രോഫി ക്രിക്കറ്റ് സെമിയില്‍ നാലു വിക്കറ്റിന് കംഗാരുക്കളെ കീഴടക്കി ഇന്ത്യ ഫൈനലിൽ.കൊഹ്‌ലിയാണ് (84) ഒരിക്കല്‍ കൂടി രക്ഷകനായത്. വിരാടാണ് മാൻ ഒഫ് ദ മാച്ച്‌.


ഇന്ന് ലാഹോറില്‍ ന്യൂസിലാൻഡും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടക്കുന്ന രണ്ടാം സെമിയിലെ വിജയികളെയാണ് ഫൈനലില്‍ നേരിടേണ്ടത്. ഞായറാഴ്ച ദുബായ്‌യില്‍ ആണ് ഫൈനല്‍.


ഓള്‍റൗണ്ട് മികവ്

 ഓസ്ട്രേലിയ 49.3 ഓവറില്‍ 264 റണ്‍സിന് ആള്‍ഔട്ട്

 ഓസീസ് നായകൻ സ്റ്റീവ് സ്മിത്തിന് (73) അർദ്ധസെഞ്ച്വറി

 11 പന്തുകള്‍ ബാക്കിനില്‍ക്കേ ഇന്ത്യ ലക്ഷ്യത്തിലെത്തി

 ശ്രേയസും (45), രാഹുലും (42*) ബാറ്രിംഗില്‍ തിളങ്ങി

 3 വിക്കറ്റ് വീഴ്ത്തി ഷമിയും രണ്ടണ്ണം വീഴ്ത്തി വരുണും ഓസീസ് സ്കോർ പിടിച്ചുകെട്ടി

5

ഇത് അഞ്ചാം തവണയാണ് ഇന്ത്യ ചാമ്ബ്യൻസ് ട്രോഫി ഫൈനലിലെത്തുന്നത്.



Sharing is Caring