ക്യൂബയില്‍ ശക്തമായ ഭൂചലനം; ഒരു മണിക്കൂറില്‍ പ്രകമ്ബനമുണ്ടായത് രണ്ട് തവണ


ചുഴലിക്കാറ്റ് വന്‍ നാശനഷ്ടം വിതച്ചതിന് ശേഷം ക്യൂബയില്‍ തുടര്‍ച്ചയായ രണ്ട് ഭൂചലനങ്ങള്‍. കിഴക്കന്‍ ക്യൂബയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.
ഭൂകമ്ബത്തില്‍ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകളുണ്ടായി. സാന്റിയാഗോ ഡി ക്യൂബ, ഹോള്‍ഗുയിന്‍, ഗ്വാണ്ടനാമോ തുടങ്ങിയ വലിയ നഗരങ്ങളില്‍ ഉള്‍പ്പടെ ക്യൂബയുടെ കിഴക്കന്‍ ഭാഗത്താണ് ഭൂചലനം അനുഭവപ്പെട്ടത്.


ക്യൂബയിലെ ബാര്‍ട്ടലോം മാസോയില്‍ നിന്ന് 40 കിലോമീറ്റര്‍ തെക്കാണ് ഭൂകമ്ബത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രകമ്ബനം അനുഭവപ്പെട്ടതോടെ ആളുകള്‍ ഭയന്ന് വീടുകളില്‍ നിന്ന് പുറത്തേക്ക് ഓടി.ചില കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും കേടുപാടുകളും വിള്ളലുകളുമുണ്ടായി. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ബുധനാഴ്ച ദ്വീപില്‍ ആഞ്ഞടിച്ച കാറ്റഗറി 3 കൊടുങ്കാറ്റായ റാഫേല്‍ മൂലം ക്യൂബയില്‍ വെള്ളപ്പൊക്കമുണ്ടായിരുന്നു. ഇതേതുടര്‍ന്ന് നൂറു കണക്കിന് വീടുകള്‍ തകര്‍ന്നിട്ടുണ്ട്. ഒരാഴ്ചത്തെ നാശനഷ്ടങ്ങള്‍ക്ക് ശേഷമാണ് ഭൂചലനം ഉണ്ടാകുന്നത്.




Sharing is Caring