
മുസ്ലിം ലീഗിലേക്ക് പുതിയ ആളുകളെ എടുക്കുന്നില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. അൻവർ ലീഗിലേക്ക് വരുമോ എന്ന ചോദ്യത്തിനായിരുന്നു മറുപടി. നിലവിൽ 25 ലക്ഷം പാർട്ടി അംഗങ്ങൾ ലീഗിനുണ്ട്. പുതുതായി ആരെയും എടുക്കുന്നില്ല.
മതനിരപേക്ഷ ചേരിയിലേക്ക് വരുന്നുണ്ടോയെന്ന് അൻവർ വ്യക്തമാക്കണം. അതിന് ശേഷം മുസ്ലിം ലീഗ് നിലപാട് പറയുമെന്നും പിഎംഎ സലാം പ്രതികരിച്ചു.ചേലക്കരയിലെ മുസ്ലിം ലീഗ് ഓഫീസിൽ അൻവറിന് സ്വീകരണം നൽകിയിട്ടില്ല.

വോട്ട് ചോദിക്കാൻ മറ്റു രാഷ്ട്രീയ പാർട്ടികളുടെ ഓഫീസിൽ കയറാറുണ്ട്. അതിൽ തെറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
