100 മീറ്റര്‍ ഉയരത്തില്‍ ‘ശ്രീരാമ പ്രതിമ’ പണിയും : യോഗി ആദിത്യനാഥ്


വാരണാസി: ദീപാപലിയോടനുബന്ധിച്ച്‌ യോഗി ആദിത്യനാഥ് ഇക്കാര്യം വ്യക്തമാക്കുമെന്ന് സംസ്ഥാന ബി.ജെ.പി പ്രസിഡന്റ് മഹേന്ദ്ര നാഥ് പാണ്ഡെ പറഞ്ഞു. സരയൂ നദിക്കരയില്‍ നിന്ന് 36മീറ്റര്‍ മാറിയാണ് പ്രതിമ സ്ഥാപിക്കുക.100 മീറ്റര്‍ ഉയരം വരുന്ന പ്രതിമയ്ക്ക് 330കോടിരൂപ ചിലവ് വരും. കൂടാതെ അയോദ്ധ്യ പുനര്‍ നിര്‍മ്മാണത്തിനായി 300 കോടിയുടെ പദ്ധതികളും യോഗി സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഒക്ടോബര്‍ 31ന് ഗോരഖ്പൂരില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.


ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അനുമതിക്ക് ശേഷമായിരിക്കും പദ്ധതികള്‍ തുടങ്ങുകയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ശ്രീരാമ പ്രതിമ കൂടാതെ രാമകഥാ ഗ്യാലറി,​മ്യൂസിയം എന്നിവയും പദ്ദതിയിലുണ്ട് എന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് വ്യക്തമാക്കി.
നവ്യ അയേദ്ധ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രതിമ നിര്‍മ്മാണം നടത്തുക. തീര്‍ത്ഥാടന ടൂറിസം പ്രോഹത്സാഹിപ്പിക്കാനാണ് ശ്രീരാമ പ്രതിമ നിര്‍മ്മിക്കുന്നത്. ഉത്തര്‍പ്രദേശ് ടൂറിസം വകുപ്പ് ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഗവര്‍ണ്ണര്‍ക്ക് സമ‌ര്‍പ്പിച്ചിരുന്നു.


പാണ്ഡെയുടെ പ്രസ്ഥാവനയ്ക്ക് പിന്നാലെ 1990 ലേതിന് സമാനമായ രഥയാത്ര സംഘടിപ്പിക്കുമെന്നും ആ‌ര്‍.എസ്.എസ് നേതാവ് ഭയ്യാജി ജോഷി അഭിപ്രായപ്പെട്ടു. സര്‍ദാ‌ര്‍ വല്ലഭായ് പട്ടേലിന്റെ 182 മീറ്രര്‍ ഉയരത്തിലുള്ള പ്രതിമ ഒക്ടോബര്‍ 31നാണ് പ്രധാന മന്ത്രി നരേന്ദ്രമോദി രാജ്യത്തിനായി സമര്‍പ്പിച്ചത്.



Sharing is Caring