ട്രാക്കിലെ വേഗരാജാവ് ആരാണെന്ന ചോദ്യത്തിന് ഉസൈന്‍ ബോള്‍ട്ട് വീണ്ടും ഉത്തരം നല്കിയിരിക്കുന്നു. റിയോ ഒളിമ്പിക്സിലെ 100 മീറ്റര്‍ അതിവേഗ ഇനത്തില്‍ 9.81 സെക്കന്റ് രേഖപ്പെടുത്തി ജമൈക്കന്‍ താരം ഉസൈന്‍ ബോള്‍ട്ട്, ഒളിമ്പിക്സ് ട്രാക്കിലെ ‘ട്രിപ്പിള്‍-ട്രിപ്പിള്‍’ സ്വര്‍ണ്ണ വേട്ടയുടെ ആദ്യ കടമ്പ പൂര്‍ത്തീകരിച്ചു. പുരുഷന്മാരുടെ 100 മീറ്റര്‍ അതിവേഗ ഇനത്തില്‍ തുടര്‍ച്ചയായുള്ള മൂന്നാം സ്വര്‍ണ്ണമാണ് ബോള്‍ട്ട് കരസ്ഥമാക്കിയിരിക്കുന്നത്.
തുടക്കത്തില്‍ ഒരല്പം പതറിയെങ്കിലും അതിവേഗ ചുവടുകളാല്‍ ഫിനിഷിങ്ങ് ലൈനിലേക്ക് ഉസൈന്‍ ബോള്‍ട്ട് കുതിച്ചെത്തുകയായിരുന്നു. 9.89 സെക്കന്റ് രേഖപ്പെടുത്തി ജസ്റ്റിന് ഗാട്ട്ലിനും, 9.91 സെക്കന്റ് രേഖപ്പെടുത്തി ആന്ദ്രേ ദെ ഗ്രാസ്സും യഥാക്രമം രണ്ടും മുന്നും സ്ഥാനം നേടി ബോള്‍ട്ടിന് പിന്നിലായി നിലകൊണ്ടു. ജസ്റ്റിന് ഗാട്ട്ലിന് മികച്ച തുടക്കം ലഭിച്ചിരുന്നെങ്കിലും, ബോള്‍ട്ടിന്റെ മുന്നേറ്റത്തെ തടുക്കാന്‍ ഗാട്ട്ലിന് സാധിച്ചില്ല.













