ഗോശാലകളില്‍നിന്ന് പശുക്കളെ കശാപ്പുകാര്‍ക്ക് വില്‍ക്കുകയാണെന്ന ആരോപണത്തില്‍ ബിജെപി എംപി മനേക ഗാന്ധിക്കെതിരെ നിയമനടപടിയുമായി ഇസ്‌കോണ്‍(ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്‌നെസ്). അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചതിന് മനേക ഗാന്ധിക്ക് 100 കോടി രൂപയുടെ മാനനഷ്ടം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചതായി വൈസ് പ്രസിഡന്റ് രാധാരാമന്‍ ദാസ് പ്രസ്താവനയില്‍ പറഞ്ഞു.പ്രവര്‍ത്തകരെ പരാമര്‍ശം വല്ലാതെ വേദനിപ്പിച്ചു.
100 കോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ട് നിയമനടപടികളിലേക്ക് കടക്കുകയാണ്. ഇന്ന് അവര്‍ക്ക് നോട്ടീസ് അയച്ചു. എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ ഒരാള്‍ക്ക് ഒരു തെളിവും ഇല്ലാതെ ഇത്ര വലിയ കള്ളം പറയാന്‍ എങ്ങനെയാണ് സാധിക്കുന്നത്’, രാധാരാമന്‍ ദാസ് ചോദിച്ചു.ആന്ധ്രാപ്രദേശിലെ ഇസ്‌കോണിന്റെ അനന്ത്പൂര്‍ ഗോശാല സന്ദര്‍ശിച്ചപ്പോള്‍ അവിടെ കറവ വറ്റിയ ഒറ്റ പശുപോലും ഇല്ലായിരുന്നുവെന്നും ഇസ്‌കോണിന്റെ ഗോശാലകളില്‍ നിന്ന് പശുക്കളെ കശാപ്പുകാര്‍ക്ക് വില്‍ക്കുകയാണെന്നുമായിരുന്നു മനേക ഗാന്ധിയുടെ ആരോപണം.

എന്നാല്‍ അനന്ത്പൂര്‍ ഗോശാല സന്ദര്‍ശിച്ചെന്ന മനേക ഗാന്ധിയുടെ വാദവും ഇസ്‌കോണ്‍ തള്ളി.ഇസ്‌കോണ്‍ രാജ്യത്തോട് ചെയ്യുന്നത് വലിയ ചതിയാണെന്നും മനേക ഗാന്ധി ആരോപിച്ചിരുന്നു.













