റായ്പുര്‍ : പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ ഉള്‍പ്പടെ 10 പേര് ചേര്‍ന്ന് ആദിവാസി യുവതിയെ പീഡിപ്പിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച ഛത്തീസ്ഗഡിലെ ജാഷ്പുരിലായിരുന്നു അതിക്രൂര സംഭവം അരങ്ങേറിയത്. ഇരുപതുകാരിയായ യുവതി ഹാത്കലയ്ക്കും കൈകച്ചാറിനും ഇടയില്‍ കാട്ടിലൂടെ പുരുഷ സുഹൃത്തുമൊത്ത് നടന്നുപോകവേ യുവാക്കളുടെ സംഘം ചാടിവീഴുകയായിരുന്നു. ഇത് കണ്ട് ഭയന്ന് ഇരുവരും രണ്ടു ദിശകളിലേക്ക് ഓടിപ്പോയെങ്കിലും യുവതിയെ പിന്തുടര്ന്ന് പിടികൂടുകയും ക്രൂരമായിമര്‍ദിച്ച ശേഷം പീഡനത്തിന് ഇരയാക്കുകയും ചെയ്തു. അബോധാവസ്ഥയിലായ യുവതിയെ കാട്ടരുവിയുടെ സമീപത്ത് ഉപേക്ഷിച്ച ശേഷം പ്രതികള്‍ രക്ഷപെട്ടു.
15 മണിക്കൂറോളം അബോധാവസ്ഥയില്‍ കിടന്ന ശേഷം ഉണര്‍ന്ന യുവതി മൂന്നു കിലോമീറ്റര്‍ അകലെയുള്ള വീട്ടിലേക്ക് നടന്നെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ശനിയാഴ്ച പോലീസ് കേസെടുക്കുകയും എല്ലാ പ്രതികളെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രതികളില്‍ രണ്ടു പേര് എട്ടാം ക്ലാസ് വിദ്യാര്‍ഥികളാണ്.













