സംസ്ഥാനത്ത് മെൻസ്ട്രുവൽ കപ്പ് പ്രോത്സാഹിപ്പിക്കാൻ 10 കോടി രൂപ


തിരുവനന്തപുരം : സംസ്ഥാനത്ത് മെൻസ്ട്രുവൽ കപ്പ് പ്രോത്സാഹിപ്പിക്കാൻ 10 കോടി രൂപ ബജറ്റിൽ വകയിരുത്തി. വര്‍ക്ക് നിയര്‍ ഹോം സംവിധാനത്തിനായി 50 കോടിയും വര്‍ക്ക് ഫ്രം ഹോളിഡേ ഹോം പദ്ധതിക്കായി 10 കോടി രൂപയും വിദ്യാര്‍ഥികള്‍ക്കുള്ള അന്താരാഷ്ട്ര സ്‌കോളര്‍ഷിപ്പിനായി 10 കോടി രൂപയും നീക്കിവെയ്ക്കുന്നതായും ധനമന്ത്രി.വിദ്യാഭ്യാസ മേഖലയ്ക്ക് 1773.09 കോടി രൂപ വകയിരുത്തി.


സൗജന്യ യൂണിഫോമിന് 140 കോടിയും ഉച്ച ഭക്ഷണത്തിന് 344. 64 കോടി രൂപയും അനുവദിച്ചു. സാമൂഹിക ക്ഷേമ പെൻഷൻ വർധിപ്പിക്കില്ല. 1600 രൂപ വീതം ലഭിക്കുന്നത് 62 ലക്ഷം പേർക്കാണ് നിലവിൽ നല്‍കുന്നത്. നവകേരളം പദ്ധതിക്ക് 10 കോടി രൂപയും റീ ബിൽഡ് കേരളയ്ക്ക് 904.8 കോടി രൂപയും അനുവദിച്ചു.




Sharing is Caring