ഹോണ്‍ മുഴക്കിയെന്ന് ആരോപിച്ചു സര്‍ക്കാര്‍ ജീവനക്കാരനെ മർദ്ധിച്ച സംഭവം : പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും


തിരുവനന്തപുരം നീറമണ്‍കരയില്‍ ട്രാഫിക് സിഗ്‌നലില്‍ ഹോണ്‍ മുഴക്കിയെന്ന് ആരോപിച്ചു സര്‍ക്കാര്‍ ജീവനക്കാരനെ നടുറോഡില്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.


കുഞ്ചാലുമ്മൂട് സ്വദേശികളായ അഷ്‌കര്‍,അനീഷ് എന്നിവര്‍ ഇന്നലെയാണ് പോലീസിന് മുന്‍പില്‍ കീഴടങ്ങിയത്. പ്രതികളെ ഇന്ന് തെളിവെടുപ്പിന് എത്തിക്കും. കഴിഞ്ഞ ചൊവ്വാഴ്ചയാണ് നെയ്യാറ്റിന്‍കര സ്വദേശി പ്രദീപിന് മര്‍ദനമേറ്റത്.


സംഭവത്തില്‍ വീഴ്ച സംഭവിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിരുന്നു.എ.എസ്.ഐ മനോജിനെ സസ്‌പെന്‍ഡ് ചെയ്യുകയും, എസ്.ഐ സന്തുവിനെതിരെ വകുപ്പ്തല നടപടിക്കും നിര്‍ദേശം നല്‍കിയിരുന്നു.



Sharing is Caring