ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി.3,2067 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുമെന്നും മന്ത്രി അറിയിച്ചു. 1055 പരീക്ഷ കേന്ദ്രങ്ങളാണ് ആകെയുള്ളത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതുന്നത് മലപ്പുറം ജില്ലയിലാണ്, 59584 പേര്‍.
കോവിഡിന്റെ ഭീഷണി നിലനില്‍ക്കുന്നുണ്ട് എങ്കിലും പരീക്ഷ വിദ്യാര്‍ത്ഥികളുടെ അവകാശമാണ്. കുട്ടികളുടെ ഭാവി സര്‍ക്കാറിന് പ്രധാനമാണ്. അതു കൊണ്ടാണ് വിദ്യാഭ്യാസ വകുപ്പ് ഈ തീരുമാനം കൈക്കൊണ്ടത്. അസുഖം ബാധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ കേന്ദ്രങ്ങളില്‍ പ്രത്യേക മുറി സജ്ജമാക്കും- വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.

പരീക്ഷാ നടത്തിപ്പിനായി വന്‍ സന്നാഹമാണ് ആവശ്യമായിട്ടുള്ളത്. വിഷയം ഉന്നത ഉദ്യോഗസ്ഥരുടെ യോഗം കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്. ആവശ്യമായ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു













