ബംഗളൂരു: സര്‍ക്കാരിനെ തകര്‍ക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന പരാമര്‍ശം നടത്തിയ കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിക്കെതിരെ ബിജെപി ഗവര്‍ണര്‍ക്ക് പരാതി നല്കി.കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനെ തകര്‍ക്കാന്‍ ബജെപിയും യെദിയൂരപ്പയും എല്ലാ പരിധികളും ലംഘിക്കുകയാണെന്നു കഴിഞ്ഞ ദിവസം കുമാരസ്വാമി ആരോപിച്ചിരുന്നു.
ഈ വിഷയത്തില്‍ കുമാരസ്വാമി മാപ്പ് പറയണമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ കരന്തലജെ ആവശ്യപ്പെട്ടു. സര്‍ക്കാരിനെ മറിച്ചിടാന്‍ എംഎല്‍എമാരെ ചാക്കിട്ട് പിടിക്കുകയാണ്. ഇതിന്റെ ഭാഗമായി എംഎല്‍എമാരെ സൈനിക വിമാനത്തില്‍ മുംബൈയിലേക്കും പുനയിലേക്കും കൊണ്ടുപോകാനുള്ള നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.














