സ്‌കൂള്‍ കലോല്‍സവ വിധിനിര്‍ണയം സുതാര്യവും കുറ്റമറ്റതുമാക്കും : മന്ത്രി സി രവീന്ദ്രനാഥ്‌

ആലപ്പുഴ>സ്‌കൂള്‍ കലോല്‍സവത്തില്‍ വിധിനിര്‍ണ്ണയം കുറ്റമറ്റതും സുതാര്യവുമാക്കുമെന്നും വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്‌ വ്യക്തമാക്കി. പൂര്‍ണ്ണമായും വിജിലന്‍സ് നിരീക്ഷണത്തിലായിരിക്കും മത്സരങ്ങള്‍ നടക്കുകയെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

ആര്‍ഭാടത്തിലല്ല കുട്ടികളുടെ കലാമികവിലാണ് കാര്യം. കൂടുതല്‍ അധ്യയന ദിവസങ്ങള്‍ നഷ്ടമാകാതെയാണ് മേള സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇത്തവണ അപ്പീലുകള്‍ കുറഞ്ഞത് മത്സരയിനങ്ങള്‍ കൃത്യ സമയത്ത് നടത്താന്‍ സഹായകരമാകുമെന്നാണ് വിലയിരുത്തുന്നതെന്ന് മന്ത്രി പ്രതികരിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കലോത്സവ പതാക ഉയര്‍ത്തി കലോത്സവം ഉദ്ഘാടനം ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *