ശബരിമലയിലെ സ്വർണ മോഷണ വിവാദം ഏറ്റെടുക്കുന്നത് വൈകിയതിൽ ബിജെപിക്കുള്ളിൽ അതൃപ്തി. സമരം ഏറ്റെടുക്കാൻ വൈകിയതിൽ ഓൺലൈനായി ചേർന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിൽ വിമർശനം ഉയർന്നു.ശിൽപശാലകളും ടാർഗറ്റും പിരിവും മാത്രം കൊണ്ട് കാര്യമില്ലെന്ന് നേതാക്കൾ പറഞ്ഞു. സമരമാർഗത്തിൽ നിന്നും പിന്നോട്ട് പോയി.
രാഷ്ട്രീയത്തെക്കുറിച്ച് അറിയാത്ത നേതൃത്വമെന്ന് പൊതുസമൂഹം വിലയിരുത്തും. കോൺഗ്രസ് ആദ്യം സമരം പ്രഖ്യാപിച്ചത് തിരിച്ചടിയായി. പാർട്ടിക്ക് സമരം തീരുമാനിക്കാൻ വിശ്വാസികൾ സോഷ്യൽ മീഡിയയിൽ വിമർശിക്കേണ്ടി വന്നുവെന്നും വിമർശനം ഉയർന്നു.സർക്കാരിനെതിരെ മാത്രം സമരം ചെയ്താൽ 2019 ലെ പോലെ വോട്ട് യുഡിഎഫ് കൊണ്ടുപോകും.

കോൺഗ്രസിനോട് മൃദുസമീപനം കാണിക്കരുതെന്നും നിർദേശം നൽകി. സമരങ്ങൾ സമയബന്ധിതമായി തീരുമാനിക്കാനും നേതൃത്വം നൽകാനും സംസ്ഥാന അധ്യക്ഷന് കഴിയണം. രാജീവ് ചന്ദ്രശേഖർ നാട്ടിലെത്തുന്ന ദിവസം നോക്കിയാണ് ക്ലിഫ് ഹൗസ് മാർച്ച് വച്ചതെന്നും യോഗത്തിൽ ആരോപണം ഉയർന്നു.













