സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ; ദിലീപിന് പൊലീസ് നോട്ടീസ്

സുരക്ഷയ്ക്ക് സ്വകാര്യ ഏജന്‍സിയുടെ സേവനം തേടിയതിന് നടന്‍ ദിലീപിന് പൊലീസ് നോട്ടീസ്. എന്തിന് സുരക്ഷ തേടി എന്ന കാര്യം വിശദീകരിക്കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ ലൈസന്‍സ് ഹാജരാക്കണമെന്നും നോട്ടീസില്‍ പറയുന്നു. ആയുധം ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതും അറിയിക്കണം. സ്വകാര്യ ഏജന്‍സിക്കും പൊലീസ് നോട്ടീസ് അയച്ചു.
ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തണ്ടര്‍ ഫോഴ്സിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് ദിലീപിനു സുരക്ഷ ഒരുക്കിയത്. സുരക്ഷാ ഏജന്‍സിയുടെ വാഹനം ഇന്നലെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ജനമധ്യത്തില്‍ ദിലീപ് ആക്രമിക്കപ്പെടാന്‍ സാധ്യതയുള്ളതായി നേരത്തെ സൂചനകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷയ്ക്കായി പ്രത്യേക സേനയെ നിയോഗിച്ചത്.
രാജ്യത്ത് 11 സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിക്കുന്ന സുരക്ഷാ ഏജന്‍സിയാണ് തണ്ടര്‍ ഫോഴ്സ്. നാലു വര്‍ഷമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സിക്ക് തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓഫിസുകളുണ്ട്. റിട്ട. ഐപിഎസ് പി.എ. വല്‍സനാണ് കേരളത്തില്‍ ഏജന്‍സിയുടെ ചുമതലയുള്ളത്. തോക്ക് കൈവശം വയ്ക്കാന്‍ അധികാരമുള്ള ഈ ഏജന്‍സിയില്‍ 1000ത്തോളം വിമുക്ത ഭടന്മാര്‍ ജോലി ചെയ്യുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *