തിരുവനന്തപുരം: സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണം അതിരുവിടുന്നുവെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പ്രചാരണത്തില്‍ ഗതാഗതകുരുക്ക് അടക്കം ജനജീവിതം തടസപ്പെടുത്തുന്നുവെന്നും നിയമലംഘനം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതായും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ക്ക് മീണ മുന്നറിയിപ്പ് നല്കി.
നടപടി ആവശ്യപ്പെട്ട് ടിക്കാറാം മീണ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് കത്തയച്ചു. ഇക്കാര്യത്തില്‍ കേന്ദ്രം നടപടി എടുക്കണമെന്നും മീണ ആവശ്യപ്പെട്ടു.