സ്ഥാനക്കയറ്റത്തിന് എസ്.സി.എസ്.ടി സംവരണം സംബന്ധിച്ച വിധി പുനഃപരിശോധിക്കില്ലെന്ന് സുപ്രീംകോടതി. ഏഴംഗ ഭരണഘടനാബെഞ്ചിന് വിടണമെന്ന കേന്ദ്രത്തിന്റെ ആവശ്യം തള്ളി. എം.നാഗരാജിന്റെ 2006ലെ വിധി പുനഃപരിശോധിക്കില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച 2006ലെ വിധി നിലനില്‍ക്കുമെന്നും കോടതി പറഞ്ഞു.
ഭരണഘടനാബഞ്ചുകളുടെ ചരിത്രത്തില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ രണ്ടാമത്തെ കേസാണിത്. എം നാഗരാജ് കേസിലെ പുനപരിശോധനക്കായി എഴംഗ ബെഞ്ചിലേക്ക് വിടേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.














