തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ബിജെപി. സര്‍ക്കാര്‍ നിലപാട് തിരുത്തിയില്ലെങ്കില്‍ ശക്തമായ സമര മുറികളിലേക്ക് നീങ്ങുമെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി.
തീരുമാനം തിരുത്താനായി സര്‍ക്കാരിന് 24 മണിക്കൂര്‍ സമയം വിട്ടുനല്‍കുന്നുവെന്നും സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന് പിള്ള പറഞ്ഞു. ശബരിമല സംരക്ഷണയാത്രയുടെ സമാപന സമ്മേളനത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടത്ത് നിന്നാരംഭിക്കുന്ന യാത്ര സെക്രട്ടേറിയറ്റ് നടയിലാണ് അവസാനിക്കുന്നത്.

ശക്തമായ സമര പരിപാടികളുമായി ബിജെപി മുന്നൊരുക്കം നടത്തി കഴിഞ്ഞു. ശബരിമല വിഷയത്തില്‍ ബിജെപി വിശ്വാസികള്‍ക്കൊപ്പമാണ് നിലകൊള്ളുന്നതെന്നും ശ്രീധരന് പിള്ള വ്യക്തമാക്കി.













