സൈന്യത്തെ അപമാനിച്ചെന്ന പരാതിയിൽ രാഹുൽ ഗാന്ധിക്ക് ലക്നൗ കോടതിയുടെ സമൻസ്


സൈന്യത്തെ അപമാനിച്ചെന്ന പരാതിയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ലക്നൗ കോടതിയുടെ സമൻസ്. ലക്നൗ കോടതിയുടെ എംപി- എംഎൽഎ പ്രത്യേക കോടതിക്ക് മുന്നിൽ ഹാജരാകണമെന്നാണ് നിർദേശം. 2022ൽ ഭാരത് ജോഡോ യാത്രയ്ക്കിടെ സൈന്യത്തെ അപമാനിക്കുന്ന പരാമർശം നടത്തിയെന്നാണ് പരാതി.ബിആർഒ മുൻ ഡയറക്ടറായ ഉദയ് ശങ്കർ ശ്രീവാസ്തവ സമർപ്പിച്ച ഹർജിയിലാണ് നടപടി. ‘അരുണാചൽ പ്രദേശിൽ ഇന്ത്യൻ സൈനികരെ ചൈനീസ് പട്ടാളക്കാർ തല്ലിച്ചതച്ചു’- എന്നായിരുന്നു രാഹുലിൻറെ പരാമർശം.


നിയന്ത്രണ രേഖയിൽ ചൈനയുടെ അധിനിവേശം വർധിക്കുന്നതിനെ ചെറുക്കാൻ ആകുന്നില്ലെന്ന് കേന്ദ്ര സർക്കാരിനെതിരെ ഉന്നയിച്ച വിമർശനമായിരുന്നു അത്.എന്നാൽ അത് വലിയ രാഷ്ട്രീയ കോലാഹലം ഉണ്ടായി. രാഹുൽ ഗാന്ധി ദേശവിരുദ്ധനാണെന്നും രാജീവ് ഗാന്ധി ഫൗണ്ടേഷൻ ചൈനയിൽ നിന്ന് സാമ്പത്തിക സഹായം സ്വീകരിക്കുന്നുണ്ടെന്നുമെല്ലാം ബിജെപി നേതാക്കൾ ആരോപണം ഉയർത്തിയിരുന്നു. പിന്നാലെയാണ് പരാതി നൽകിയത്.




Sharing is Caring